നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്. 

മലപ്പുറം: മലപ്പുറത്ത് ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിലായി. അസം നഗൗണ്‍ ബര്‍പനി ബഗാന്‍ സ്വദേശി നസെദ് അലി (28)യാണ് എക്സൈസിന്റെ പിടിയിലായത്. 12 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എക്സൈസ് സംഘം ഇയാളെ നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗവും മലപ്പുറം എക്‌സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടറുമായ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്. ഷഫീക്കിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എ അനീഷ്, അരുണ്‍ കുമാര്‍, ഇ.ടി ജയാനന്ദന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.ടി. ഷംനാസ്, ഇ. പ്രവീണ്‍, കെ.വി. വിപിന്‍, അഖില്‍ദാസ്, എം. രാജേഷ്, എബിന്‍ സണ്ണി എന്നിവർ ഉള്‍പ്പെടുന്ന എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.

Read also: ഓട്ടോറിക്ഷയിൽ വന്നവരെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കർണാടകയിൽ നിന്ന് കൊണ്ടുവന്ന വൻ മദ്യശേഖരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം