Asianet News MalayalamAsianet News Malayalam

Chicken| ചിക്കന്റെ വിലയെ ചൊല്ലി തര്‍ക്കം; അതിഥി തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം

സംഭവം നടന്ന് നാല് ദിവസം ആയിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. 
 

Migrant worker thrashed
Author
Kuttanad, First Published Nov 18, 2021, 10:44 AM IST

കുട്ടനാട്(Kuttanad): രാമങ്കരിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് (Migrant worker)മര്‍ദ്ദനം. ചിക്കന്‍ സ്റ്റാളിലെ (Chicken stall) ജീവനക്കാരനായ അസം   സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്. കോഴിയിറച്ചിയുടെ വിലയുമായി (Chicken price) ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
എസി റോഡ് കരാര്‍ ജീവനക്കാരനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി (CCTV)  ദൃശ്യങ്ങള്‍ പുറത്തായി. സംഭവം നടന്ന് നാല് ദിവസം ആയിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

14ാം തീയതിയാണ് സംഭവമുണ്ടായത്. രണ്ട് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികളിലൊരാള്‍ അപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ കൂടെയുണ്ടായ മറ്റൊരാളെ അറസ്റ്റ് ചെയ്തിട്ടില്ല.
 

കോഴിക്കോട് ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ല് കൂട്ടിൽ ജീവനുള്ള എലി: ബേക്കറി പൂട്ടിച്ചു

 

Follow Us:
Download App:
  • android
  • ios