മാവേലിക്കര: മാവേലിക്കര തട്ടാരമ്പലത്തിൽ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ അന്യസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്ന് പോയ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് വെളിയിലേക്ക് ഓടുകയായിരുന്നു. ശബ്‍ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 

മറ്റുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍  നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അടുത്തുള്ള സ്ഥലത്ത് കണ്‍സ്ട്രക്ഷന്‍ ജോലിക്ക് വന്നതാണ് പ്രതിയെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ഏക്കറിന് അയ്യായിരം രൂപ കൂലി; വയനാട്ടിലെ പാടങ്ങളില്‍ 'ഞാറുനടാന്‍' അന്യസംസ്ഥാന തൊഴിലാളികള്‍

അന്യസംസ്ഥാന തൊഴിലാളിയെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കഞ്ചാവും ലഹരി വസ്തുക്കളുമായി രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ അറസ്റ്റില്‍