മാന്നാര്‍: ഇതരസംസ്ഥാന തൊഴിലാളിയെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ മള്‍ടാ സ്വദേശി സൂര്‍ജഹസ്തയുടെയും താറാമുനീസ്വരയുടെയും മകന്‍ നിര്‍മല്‍ (25) ആണ് മരിച്ചത്. ഇന്നലെ പകല്‍ 2.30 ന് ബുധനൂര്‍ കടമ്പൂര് കൊട്ടയ്ക്കാട്ടുതറ കിഴക്കുള്ള പാടശേഖരത്തിലെ തോട്ടില്‍ മരിച്ച നിലയിലാണ് നിര്‍മലിനെ കണ്ടെത്തിയത്. 

സ്വകാര്യ ചൂള കമ്പനിയിലെ തൊഴിലാളിയായ ഇയാള്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് സൈക്കിളില്‍ വരികെ നിയന്ത്രണം തെറ്റി തോട്ടിലേക്കുള്ള വെള്ളക്കട്ടിലേക്ക് വീഴുകയായിരുന്നു. കരിങ്കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ പിച്ചിങില്‍ തലയിടിച്ചാണ് അപകടം. തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ ഇയാള്‍ തല്‍ഷണം മരിച്ചു. മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാശുപത്രയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. മാന്നാര്‍ പൊലീസ് കേസെടുത്തു.