കോഴിക്കോട്: മുക്കം പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞു. രണ്ട് പേർ  പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിർത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറിൽ പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ലോറ്റിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാലാണ് വൻ അപകടം തലനാരിഴക്ക് ഒഴിവായത്. ഒരാളുടെ കാലിന് സാരമായ പരിക്കുണ്ട്. മറ്റേയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുക്കം ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.