കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഈ കുടുംബത്തിന്റെ ഉപജീവനമാർഗമാണ് ഈ ഫാം. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നാണ് ഇവരുടെ ഫാം.
ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തത്. പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളണ് ഇവരുടെ ഫാമിനെ തേടിയെത്തിയിട്ടുളളത്. കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഈ കുടുംബത്തിന്റെ ഉപജീവനമാർഗമാണ് ഈ ഫാം. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നാണ് ഇവരുടെ ഫാം.
ഇന്നലെ കപ്പത്തൊണ്ട് കഴിച്ചതിന് ശേഷമാണ് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ കുടുംബം വ്യക്തമാക്കുന്നു. പഞ്ചായത്ത് അധികൃതരുൾപ്പെടെ സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
