ഇറങ്ങാനുള്ള ശ്രമത്തിനിടെ സീറ്റിൽ കാല് തട്ടിയതോടെയാണ് റോഡ് സെഡിലൊതുക്കി നിർത്തിയ സൈക്കിളുമായി യാത്രക്കാരൻ റോഡിലേക്ക് വീണത്

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ സൈക്കിൾ യാത്രികന് അപകടത്തിൽ നിന്ന് അത്ഭുത രക്ഷ. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം സൈക്കിൾ നിർത്തി ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. സീറ്റിൽ കാല് തട്ടിയതോടെയാണ് റോഡ് സെഡിലൊതുക്കി നിർത്തിയ സൈക്കിളുമായി യാത്രക്കാരൻ റോഡിലേക്ക് വീണത്. ഇതേസമയം ഇതുവഴി എതിർ ദിശയിലൂടെ വന്ന ടിപ്പറിന്റെ ചക്രം ദേഹത്ത് കയറാതെ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. സൈക്കിൾ യാത്രക്കാരൻ സൈക്കിൾ ചവിട്ടി വരുന്നതും റോഡ് സൈഡിൽ വാഹനം ഒതുക്കി ഇറങ്ങാൻ ശ്രമിക്കുന്നതും അതിനിടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സൈക്കിൾ യാത്രക്കാരന് വീഴ്ചയിൽ പരുക്കുകളില്ലെന്നാണ് ലഭ്യമാകുന്ന സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം