അസുഖബാധിതനായ തങ്കച്ചൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. 

ആലപ്പുഴ: ചേർത്തലയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡിൽ കേളമംഗലം പള്ളിയ്ക്ക് വടക്ക് പ്ലാക്കിചിറയിൽ തങ്കച്ചനെ (56)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസമായി തങ്കച്ചനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്ത് താമസമില്ലാത്ത മറ്റൊരു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അസുഖബാധിതനായ തങ്കച്ചൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഏറെ നാളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു തങ്കച്ചൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.