താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്. 

മലപ്പുറം : ടൗണില്‍ പോയി വരട്ടെ എന്ന് പറഞ്ഞ് പുറത്തിറങ്ങിയ ആളുടെ ജഡം മൂന്നാനാള്‍ തോട്ടില്‍ കണ്ടെത്തി. സമീപം കാട്ടുപ്പന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. എടക്കര ചുങ്കത്തറ കുന്നത്ത് സ്വദേശി 48 കാരനായ പുളിമൂട്ടില്‍ ജോര്‍ജ് കുട്ടിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്. 

സമീപത്തെ വൈദ്യുതിലൈനില്‍ നിന്ന് കാട്ടുപ്പന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിന്റെ അടയാളങ്ങളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപ്പന്നിയുടെ ജഡത്തിനരികില്‍ നിന്ന് നീളമുള്ള കമ്പിയും ലഭച്ചു. കാട്ടുപ്പന്നിയുടെ ആക്രമണിനിടെ ജോര്‍ജ് കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നവംബര്‍ ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് ജോര്‍ജ്കുട്ടി വീട്ടില്‍നിന്ന് പോയത്. ടൗണില്‍ പോയി വരട്ടെയെന്നാണ് പറഞ്ഞത്. കാണാതായതിനെ തുടര്‍ന്ന് രണ്ടാം തീയതി വൈകീട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള തിരച്ചിലില്‍ രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Read More : മക്കളെ കൊന്ന് യുവതിയുടെ ആത്മഹത്യ, 'ഭര്‍തൃവീട്ടില്‍ പീഡനം', തെളിവായി ഓഡിയോ സന്ദേശമെന്ന് സഹോദരന്‍