തിരുന്നാവായ: കാണാതായ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കൽ ബന്ദർകടവിന് സമീപം താമസിക്കുന്ന പാടത്തെപീടിയേക്കൽ ഷഫീഖിന്റെ ഭാര്യ ആബിദ, മകൾ സഫ്നത് എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഭർത്താവിന്റെ കൂടെ കിടന്നുറങ്ങിയ ഇവരെ രാത്രി രണ്ട് മണിയോടെ കാണാതാവുകയായിരുന്നു.

'സച്ചിക്ക്  ശസ്ത്രക്രിയക്കിടെയല്ല ഹൃദയാഘാതമുണ്ടായത്', പ്രചരണം തെറ്റെന്ന് ചികിത്സിച്ച ഡോക്ടര്‍...

തുടർന്ന് രാവിലെ തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ സമീപം ആബിദയുടെ ചെരുപ്പ് കണ്ടതോടെ കിണറിൽ പരിശോധന നടത്തുകയായിരുന്നു. ആദ്യം യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് തിരൂർ ഫയർ യൂണിറ്റ് എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

നോർക്കയോ ലോകകേരളസഭയോ പ്രവാസികളെ സഹായിച്ചില്ല, എംബസികൾ തിരിഞ്ഞു നോക്കിയില്ല: ചെന്നിത്തല

യഷ് രാജ് ഫിലിംസുമായുള്ള സുശാന്ത് സിംഗ് രാജ്പുതിന്‍റെ കരാറിന്‍റെ കോപ്പി ആവശ്യപ്പെട്ട് പൊലീസ് ...