കോട്ടയം: പിറവം പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇലഞ്ഞി സ്വദേശി  ജോസഫിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കടവിന് സമീപത്ത് ബൈക്കും ഹെൽമെറ്റും കണ്ടതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

ജോസഫിന്‍റെ ബൈക്കാണെന്നും ഇയാളെ കാണാനില്ലെന്നും അറിഞ്ഞതോടെ പുഴയിലും പരിസര പ്രദേശങ്ങളിലും പൊലീസും ഫയർഫോഴ്സും തെരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ കളമ്പൂർ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.