സംഭവത്തിൽ മൊബൈൽ ഫോൺ പൂർണമായും കത്തി നശിച്ചു

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ സൗഭാഗ്യയിൽ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗത്തിനടിയിൽ കയ്യിലിരുന്ന് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൊബൈൽ ഫോൺ പൂർണമായും കത്തി നശിച്ചു. തുടർന്ന് ദാമോദരൻ നായർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണായിരുന്നു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കേരളവുമായി സഹകരിക്കാൻ താൽപര്യം, ന്യൂയോർക്ക് സെനറ്റർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി; 'കൈകൊടുത്ത്' പിണറായി

അതേസമയം മൊബൈൽ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ നേരത്തെയും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാർജ്ജ് ചെയ്യാൻ വച്ചിട്ടുള്ള മൊബൈൽ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളും നിരവധിയാണ്. കഴിഞ്ഞ വർഷം ആ്ദ്യം സമാന സംഭവം ആലപ്പുഴയിൽ തന്നെ ഉണ്ടായിട്ടുണ്ട്. അന്ന് യാത്രക്കിടെയാണ് മൊബൈൽ പൊട്ടിത്തെറിച്ച് വിദ്യ‍ാർഥിക്ക് പരിക്കേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയുടെ മൊബൈൽ ഫോൺ ആണ് അന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അമ്പലപ്പുഴ സ്വദേശി അമൽ രാജു എന്ന വിദ്യാർഥിക്കാണ് അന്നത്തെ അപകടത്തിൽ പരിക്കേറ്റത്. ചേർത്തല പോളി ടെക്നിക്കിലെ വിദ്യാർഥിയായിരുന്നു അമൽ. പൊളി ടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു മൊബൈൽ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈലാണ് അന്ന് പൊട്ടിത്തെറിച്ചത്. സ്കൂട്ടർ യാത്രക്കിടെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീ പിടിക്കുകയായിരുന്നു. പോളി ടെക്നിക്ക് വിദ്യാർഥിയായ അമൽ രാജുവിന്‍റെ കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. അമൽ രാജുവിന്‍റെ പാന്റിന്റെ ഒരു ഭാഗം കത്തിപ്പോകുകയും ചെയ്തിരുന്നു. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്നാണ് അമൽ അന്ന് പറഞ്ഞത്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് അമൽ വീട്ടിലേക്ക് മടങ്ങിയത്.

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു, വിദ്യാർത്ഥിക്ക് പരിക്ക്