ഒരാഴ്ചയോളമായി ബാറ്ററിക്ക് തകരാര്‍ കണ്ടിരുന്നെങ്കിലും ഉപയോഗിച്ചു വരികയായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

കോഴിക്കോട്: തകരാര്‍ പരിഹരിക്കാന്‍ കടയില്‍ എത്തിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബൈല്‍ ഷോപ്പില്‍ ഇന്ന് വൈകീട്ട് 4.15ഓടെയാണ് അപകടം നടന്നത്. കടയിലെ ജീവനക്കാരന്‍ ഫോണ്‍ പരിശോധിക്കുന്നതിന്‍റെയും പൊടുന്നനെ പൊട്ടിത്തെറിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യം പുറത്തുവന്നു. പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ബാറ്ററി കേടുവന്ന നിലയിലാണ് ഫോണ്‍ കടയില്‍ കൊണ്ടുവന്നതെന്ന് ജീവനക്കാരന്‍ പറഞ്ഞു. ഒരാഴ്ചയോളമായി ബാറ്ററിക്ക് തകരാര്‍ കണ്ടിരുന്നെങ്കിലും ഉപയോഗിച്ചു വരികയായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പരിശോധിക്കുന്നതിനായി കടയിലെ ജീവനക്കാരന്‍ ഫോണ്‍ തുറന്നതിന് പിന്നാലെ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

പാലുകാച്ചൽ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തിൽ വീണു; 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം