Asianet News MalayalamAsianet News Malayalam

മൊബൈല്‍ മോഷണം പതിവാക്കിയ യുവാക്കള്‍ പിടിയില്‍; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മൊബൈലുകള്‍

കിളിമാനൂര്‍ തട്ടത്ത് മലയില്‍ ബന്ധുവീട്ടില്‍ താമസിച്ച് മോഷണം നടത്തിവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്. 

Mobile Phone Theft from construction work sites two arrested from thiruvananthapuram
Author
Thiruvananthapuram, First Published Nov 5, 2021, 6:24 AM IST

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷ്ടിക്കുന്ന (Mobile Phone Theft) യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് അറസ്റ്റ് (Police Arrest) ചെയ്തത്. ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

കിളിമാനൂര്‍ തട്ടത്ത് മലയില്‍ ബന്ധുവീട്ടില്‍ താമസിച്ച് മോഷണം നടത്തിവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച നിരന്തര പരാതികളിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും. ഈ രണ്ടുപേരുടെ സാന്നിധ്യം മോഷണ സ്ഥലത്ത് ഉള്ളതായി മനസിലാക്കിയതും.

തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പൊലീസ്, ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ വിലയുള്ള ഫോണുകള്‍ ലഭിച്ചത്. എന്‍ട്രി ലെവല്‍ ഫോണുകള്‍ മുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വരെ ഇവര്‍ മോഷ്ടിച്ചിരുന്നു എന്നാണ് വിവരം. വിവിധ ജില്ലകളില്‍ ഇവര്‍ ഇത്തരം കേന്ദ്രീകരണ മോഷണം നടത്തിയിരിക്കാം എന്നാണ് പൊലീസ് അനുമാനം. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ ശേഷം റിമാന്‍റ് ചെയ്തു.

Follow Us:
Download App:
  • android
  • ios