എടവണ്ണയില്‍ സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്.
മലപ്പുറം: എടവണ്ണയില്‍ സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്. സഹോദരനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘം ആളുകള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സഹോദരന്‍ പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എടവണ്ണ സ്റ്റാന്‍ഡില്‍ ഈ സംഭവം നടന്നത്. സഹോദരനൊപ്പം നില്‍ക്കുന്ന ദൃശ്യം മൊബൈലില്‍ ഒരാള്‍ പകര്‍ത്തിയെന്നും ഇത് ചോദ്യം ചെയ്തതിന് ഒരു സംഘം മോശമായി ചിത്രീകരിച്ച് അസഭ്യം പറഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. ഇതിന് ശേഷം തന്നെയും കൂട്ടാകാരനെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി എന്നും ആക്ഷേപമുണ്ട്.
ഈ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെ എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിട വന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമന്നായിരുന്നു മുന്നറിയിപ്പ്.
ഇതിനു മറുപടിയായി തൊട്ടടുത്ത് തന്നെ വിദ്യാര്‍ത്ഥി പക്ഷം എന്ന പേരിലും ഒരു ബോര്‍ഡ് ഉയര്‍ന്നു. ബോര്‍ഡുകള്‍ പൊലീസ് എടുത്ത് മാറ്റി. പെണ്‍കുട്ടികളു'z പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നെന്നുമാണ് പൊലീസ് വിശദീകരണം.
Read more: നെടുമ്പാശ്ശേരിയിൽ സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം; വാൻ തടഞ്ഞ് താക്കോൽ ഊരി കാർ ഓടിച്ചുപോയി
'വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളു. ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുളളവർക്ക് താലി കെട്ടി കൈപിടിച്ചു വീട്ടിൽ കൊണ്ട് പോയി തുടരാവുന്നതാണ് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർത്ഥികളെ കാണാനിടവന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ്
ഇത് സദാചാര ഗുണ്ടായിസമല്ല..വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ''- എന്നായിരുന്നു അദ്യം പ്രത്യക്ഷപ്പെട്ട ബോർഡ്.
ഇതിന് പിന്നാലെ വിദ്യാർത്ഥികള്‍ സദാചാരക്കാർക്ക് മറുപടിയുമായി എത്തി.
'ആധുനിക ഡിജിറ്റൽ സ്കാനറിനെ തോൽപ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്‍റിലേയും പരിസരത്തെയും കോണിക്കോടിലേക്ക് സദാചാര ആങ്ങളമാർ ടോർച്ചടിക്കുന്നതിന് മുമ്പ് ആണപെണ്‍ വിദ്യാസമില്ലാതെ അവനവന്‍റെ മക്കള്‍ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഒക്കെ ഒന്ന് തിരഞ്ഞ് നോക്കമം. വിദ്യാർത്ഥികള്‍ക്ക് 7 എഎം മുതൽ 7 പിഎം വരെയാണ് കണ്‍സെഷൻ സമയം എന്നറിയാതെ 5 മണി കഴിഞ്ഞ് ബസ് സ്റ്റാന്‍റിലും പരിസരത്തും കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാനും ബോർഡ് വെയ്ക്കാനുംലഒരു വ്യക്തിക്കോ, സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാർ ഓർക്കണം. വിദ്യാർത്ഥി പക്ഷം, എടവണ്ണ'- പോസ്റ്ററുകൊണ്ട് തന്നെ വിദ്യാർത്ഥികളും മറുപടി നല്‍കി.

