ക്വട്ടേഷന്‍ പോലും നല്‍കാതെയായിരുന്നു ഈ വെട്ടിപ്പെന്ന് സഹകരണം സംഘം അസിസ്റ്റന്‍റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.നവീകരണത്തിന്‍റെ പേരിൽ എഴുതിയെടുത്തത് ഏകദേശം ഒരു ലക്ഷം രൂപ
ആലപ്പുഴ : പ്ലാസ്റ്റിക് കസേരകള്‍ക്ക് പെയിന്‍റടിക്കുക. കേട്ടാല്‍ തമാശയെന്ന് തോന്നുമെങ്കിലും പണം വെട്ടിക്കാന്‍ സിപിഎം ഭരിക്കുന്ന കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്ക്ഭരണസമിതി കണ്ടെത്തിയ പുത്തന്‍ വഴിയാണിത്. ടെണ്ടര്‍ വിളിക്കാതേയും ചട്ടങ്ങള്‍ ലംഘിച്ചുമാണ് ബാങ്കിന്‍റെ നവീകരണ ജോലികള്‍ നടത്തിയതെന്ന് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. എന്നാല്‍ അധികം വന്ന പെയിന്‍റ് തൊഴിലാളികള്‍ കസേരകള്‍ക്ക് അടിച്ചതാണെന്നും ബാങ്ക് സെക്രട്ടറി മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് ഭരണസമിതി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു. സഹകരണം അപഹരണം.
കണ്ടല്ലൂർ സഹകരണ ബാങ്കിന്‍റെ മൂന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ മോടിപിടിപ്പിക്കണം. ആരും തെറ്റ് പറയാത്ത കാര്യം. പക്ഷെ ഇതിന്‍റെ മറവില്‍ പണം തട്ടാന്‍ കണ്ടെത്തിയ വഴികള്‍ കണ്ടാല്‍ അഴിമതിയുടെ പുതിയ രീതികൾ വ്യക്തമാക്കും . ഹാളില്‍ അമ്പതോളം ചുവപ്പ് കളറിലുള്ള പ്ലാസ്റ്റിക് കസേരകള്‍ ഉണ്ട്.എന്നാല്‍ പിന്നെ കസേരകള്‍ക്ക് പുതിയ പെയിന്‍റ് അടിച്ചാലോ എന്നായി ചിന്ത. മുഴുവൻ കസേരകൾക്കും പെയിന്‍റ് അടിച്ചില്ലെങ്കിലും ചാരക്കളർ ആയി മാറിയ ചുവന്ന കസേരളാണ് കൂടുതലും.
ക്വട്ടേഷന്‍ പോലും നല്‍കാതെയായിരുന്നു ഈ വെട്ടിപ്പെന്ന് സഹകരണം സംഘം അസിസ്റ്റന്‍റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.നവീകരണത്തിന്‍റെ പേരിൽ എഴുതിയെടുത്തത് ഏകദേശം ഒരു ലക്ഷം രൂപ.
2021 ജൂണില്‍ ഭരണസമിതിയുടെ കാലാവധി കഴിയുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ തട്ടിപ്പ്. നവീകരണത്തിന്‍റെ മറവില്‍ വമ്പൻ വെട്ടിപ്പ് നടന്നെന്ന പരാതി വന്നതോടെ പുതിയ ഭരണസമിതിയെ കൊണ്ട് തിരക്കിട്ട് അംഗീകാരവും വാങ്ങി. തട്ടിപ്പിന് വ്യക്തമായ തെളിവാണിതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ എടുത്തു പറയുന്നു.എന്നാല് ഇതെല്ലാം സെക്രട്ടറിയുടെ തലയിൽ കെട്ടിവെക്കുകയാണ് ഭരണസമിതി അദ്ധ്യക്ഷനായ എസ് സുനിൽ കുമാര്‍
