തൃശൂരില്‍ അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന രണ്ടര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിലായി. വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്ച്യൂണര്‍ കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
തൃശൂര്‍: അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കേടിയോളം വില വരുന്ന രണ്ടര കിലോ ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കയ്പമംഗലം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി കാളമുറി പടിഞ്ഞാറ് പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ തമ്പിയെ പിടികൂടിയത്. പ്രതിയുടെ കാളമുറിയിലുള്ള വീട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.
വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്ച്യൂണര്‍ കാറിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. അന്താരാഷ്ര്ട വിപണിയില്‍ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുവാണിത്. അര്‍ജുന്‍ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു കവര്‍ച്ചക്കേസിലും, നാല് വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും അടക്കം ആകെ പന്ത്രണ്ട് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സംഘവും കയ്പമംഗലം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.


