Asianet News MalayalamAsianet News Malayalam

സ്ലാബ് തകര്‍ന്നു: സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

വൈപ്പിൻ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വഴിയാത്രക്കാരായ അമ്മയും കുഞ്ഞും വീണത്.

mother and  child injured after falling into drainage in kochi
Author
First Published Feb 3, 2023, 3:57 PM IST

കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ റോഡരികിലെ സ്ലാബ് തകർന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണു. വൈപ്പിൻ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വഴിയാത്രക്കാരായ അമ്മയും കുഞ്ഞും വീണത്. എറണാകുളം ചെങ്ങമനാട് സ്വദേശി നൗഫിയയും ഇവരുടെ മകൻ മൂന്ന് വയസുകാരനായ മുഹമ്മദ് റസൂൽ എന്നിവരാണ് കാനയിൽ വീണത്. പരിക്കേറ്റ ഇരുവരേയും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി നഗരത്തിൽ കഴിഞ്ഞ വര്‍ഷവും സമാനമായ അപകടം ഉണ്ടായികുന്നു. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ കാനയിൽ വീണ് മൂന്ന് വയസുകാരനാണ് അന്ന് പരിക്കേറ്റത്. ഡ്രെയ്നേജിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ സമയോചിത ഇടപെടലിലാണ് അന്ന് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ കോർപ്പറേഷനെ അതിശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി അടക്കം വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോടതിയിൽ നേരിട്ട് ഹാജരായ കോർപ്പറേഷൻ സെക്രട്ടറി സംഭവത്തിൽ ക്ഷമ ചോദിച്ചിക്കുകയും ചെയ്തിരുന്നു.

Also Read: കൊച്ചി നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്

അതേസമയം, കൊച്ചി നഗരത്തിലെ റോഡുകളുടെയും ഫുട്പാത്തുകളുടെയും ശോച്യാവസ്ഥയില്‍  ഹൈക്കോടതി വീണ്ടും വിമർശനവുമായി രംഗത്തെത്തി. കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്നാണ് ഹൈക്കോടിയുടെ വിമര്‍ശനം. ഉത്തരവുകൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭയ്ക്കടക്കം കോടതി നിർദേശം നല്‍കുകയും ചെയ്തു. പുതിയ ഉത്തരവുകൾ ഇതിന് ശേഷമെടുക്കുമെന്നും കോടതി അറിയിച്ചു.

Follow Us:
Download App:
  • android
  • ios