ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടമുണ്ടായത്

പാലക്കാട്: മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടിൽ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു മരണം. ആഗസ്റ്റ് 17 നാണ് തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശോഭനയേയും മകൾ ശില്പയേയും കാർ ഇടിച്ച് തെറിപ്പിച്ചത്.

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും മകളും. ബസ് സ്റ്റോപ്പിലേക്ക് പോവാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മകൾ ശില്പക്കും പരിക്കേറ്റിരുന്നു.

കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം; കേന്ദ്രത്തോട് ആവശ്യപ്പെട്ട 3000 കോടിയുടെ സഹായത്തിൽ തീരുമാനമായില്ല

Asianet News Live | PV Anvar | Siddique | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Latest News