തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. തീയും പുകയും കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീടിന് അകത്ത് കറയാനായില്ല. പിന്നീട് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

കൊല്ലം: കൊല്ലം പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. തീയും പുകയും കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീടിന് അകത്ത് കറയാനായില്ല. പിന്നീട് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. വീടിന് തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തയില്ല. അപകടത്തില്‍ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പെൻഷൻ പണത്തെ ചൊല്ലി അമ്മയുമായി മകൻ വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. തങ്കമ്മയും മകളും മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇടയാടി എന്ന സ്ഥലത്താണ് ശിവദാസൻ്റെ വീട്. ഇന്ന് അമ്മ താമസിക്കുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു.

YouTube video player