തിരൂരങ്ങാടി: മലപ്പുറം ചേളാരി വാടക ക്വാർട്ടേഴ്സിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശിനിയെയാണ് തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

കേസിൽ കുട്ടിയുടെ പിതാവിനെയും ചേളാരി സ്വദേശികളായ അശ്റഫ് (35), ശൈജു(40), രാഹുൽ (21) എന്നിവരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ മാതാവ് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read Also: മലപ്പുറത്ത് 12 വയസ്സുകാരിയെ 20 ലധികം പേർ പീഡിപ്പിച്ചു; പിതാവടക്കം 3 പേര്‍ പിടിയില്‍

പീഡനം അച്ഛന്റെ സഹായത്തോടെയെന്നും ഇരുപതിലധികം പേർ തന്നെ പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു.