ഗുരുതരമായി പരിക്കേറ്റ ദീപയുടെ ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

ഇടുക്കി: വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാർ സ്വദേശിയായ ദീപയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപയുടെ ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മീൻ മുട്ടി പാലത്തിൽ ഇവർ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. പാലത്തിന് മുകളിൽ നിന്ന് പാറ നിറഞ്ഞ താഴ്ചയിലേക്ക് വീണാണ് ദീപ മരിച്ചതെന്നാണ് വിവരം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങൾ കാണാൻ പോയതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. .

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂരിലും അപകടം

കണ്ണൂർ വെങ്ങര ചെമ്പല്ലിക്കുണ്ട് റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥി നവാഫ് നാസര്‍ (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്