അമ്മയെക്കൊന്ന് മകന്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 9:07 PM IST
Mother murdered and son suicide at mundakkayam
Highlights


അമ്മ കട്ടിലിൽ മരിച്ച നിലയിലും മകൻ തൂങ്ങി മരിച്ച് നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 

കോട്ടയം: മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70), മകൻ മധു (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

അമ്മ കട്ടിലിൽ മരിച്ച നിലയിലും മകൻ തൂങ്ങി മരിച്ച് നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വൈകുന്നേരം നാല് മണിയോടെ അമ്മുകുട്ടിയുടെ മകളും മകളുടെ മകനും വിഷു പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. മുണ്ടക്കയം പൊലീസ് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്ച്ച ഫോറൻസിക് സംഘം വന്ന ശേഷം വിശദമായ പരിശോധന നടത്തും.

loader