കാസർകോട് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാംപ്രതിയാണ് നികേത്. കേസിലെ ഒന്നാംപ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നാം പ്രതി കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ്ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയത് നികേത് ആണെന്ന് കണ്ടെത്തിയത്.
കാസർകോട്: സാമൂഹികമാധ്യമങ്ങളിൽ നിന്നടക്കം പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ രണ്ടാംപ്രതിയും അറസ്റ്റിൽ. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേതി(24)നെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മോർഫ്ചെയ്ത അശ്ലീലദൃശ്യങ്ങൾ പ്രതികൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രചരിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാംപ്രതിയാണ് നികേത്. കേസിലെ ഒന്നാംപ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നാം പ്രതി കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ്ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയത് നികേത് ആണെന്ന് കണ്ടെത്തിയത്. ഇതോടെ സെപ്റ്റംബർ 25-ന് മലപ്പുറം പുഴക്കാട്ടിരിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവൻ കെ.യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ നൗഷാദ് ടി.ടി., എസ്.സി.പി.ഒ. സുധീഷ് പി.വി., എസ്.സി.പി.ഒ. സവാദ് അഷറഫ്, സി.പി.ഒ. വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 9 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ടെലഗ്രാം ഗ്രൂപ്പുകളിലെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


