രൂപമാറ്റം വരുത്തിയ വാഹനങ്ങളും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും, ഇൻഷുറൻസ് ഇല്ലാത്തതും ആയ വാഹനങ്ങളാണ് പിടിയിലായതിൽ അധികവും. ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന
വർക്കലയിലും പരിസര പ്രദേശങ്ങളിലും നടന്ന മോട്ടോര്‍ വാഹന വകുപ്പിന്‍റെ (Motor Vehicle Department) പ്രത്യേക പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിയിൽ. രൂപമാറ്റം വരുത്തിയ വാഹനങ്ങളും, ഡ്രൈവിംഗ് ലൈസൻസ് (Driving Licence) ഇല്ലാതെയും, ഇൻഷുറൻസ് (Insurance) ഇല്ലാത്തതും ആയ വാഹനങ്ങളാണ് പിടിയിലായതിൽ അധികവും. ഇരുചക്ര വാഹന അപകടങ്ങൾ (Two Wheeler Accident) വർധിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം ആർ ടി ഓ ഇൻഫൊർമെന്റിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.
തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ ടി ഓ സാജന്റെ നിർദ്ദേശത്തേതുടർന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാം ജി.കെ കരന്‍റെ നേതൃത്വത്തിൽ ആറു സ്ക്വാഡുകൾ ആണ് വർക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം പരിശോധന നടത്തിയത് .ഹെൽമറ്റ് ധരിക്കത്തവരും ട്രിപ്പിൾ യാത്രികരും നമ്പർ പ്ലേറ്റ് പതിക്കാത്തവരും അപകടകരമായി വാഹനമോടിച്ചവരും പിടിയിലായി.
ഇരുചക്രവാഹന സുരക്ഷ മുൻനിർത്തി നടന്ന പ്രത്യേക പരിശോധനയിൽ മുന്നൂറോളം കേസുകൾ എടുക്കുകയും ആറ് ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.പരിശോധനയിൽ ആറ്റിങ്ങൽ ആർ.ടി.ഒ, വർക്കല സബ് ആർ.ടി ഉദ്യോഗസ്ഥരും പങ്കെടുത്തു.
'ഒരു ലോറിക്ക് മാസപ്പടി 5,000 കിട്ടണം'; ടിപ്പർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ
ടിപ്പർ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5,000 രൂപ പ്രകാരം മാസപ്പടി നൽകിയാൽ സ്ക്വാഡിന്‍റെ പരിശോധനയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ലെന്നും ലോറി ഉടമകൾ ആരോപിക്കുന്നു. അതേ സമയം ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയ ശേഷംനടപടി ഉണ്ടാവുമെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
വകുപ്പിൽ അടിമുടി അഴിമതിയെന്ന് ഗതാഗത കമ്മിഷണർ; പലരേയും ചെക്പോസ്റ്റുകളിൽ നിയമിക്കാനാകില്ല
മോട്ടോർവാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗത കമ്മിഷണർ .ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗതകമ്മിഷണർ സര്‍ക്കാരിന് കത്ത് നല്‍കി.ഈ സാഹചര്യത്തില്‍ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്‍ നിയമിക്കാൻ സര്‍ക്കാര്‍ അനുവാദം നല്‍കി
