കാനഡ സൗന്ദര്യ മത്സരത്തിൽ ഫൈനലിൽ എത്തിയ ഷെറിനെ ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി തിരഞ്ഞെടുത്തിരുന്നു.
ചേർത്തല: മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിൻ കിരീടം ചേർത്തല സ്വദേശിനി ഷെറിൻ മുഹമ്മദ് ഷിബിന് ലഭിച്ചു. ലോക സൗന്ദര്യമത്സരം കഴിഞ്ഞ ദിവസം യു എ ഇ യിൽ വെച്ചാണ് നടന്നത്. ചേർത്തല പൂത്തോട്ട സ്റ്റാർവ്യൂവിൽ അബ്ദുൽ ബഷീറിന്റെയും സൂസന്ന ബഷീറിന്റെയും മകളാണ് ഷെറിൻ മുഹമ്മദ് ഷിബിൻ.
കാനഡ സൗന്ദര്യ മത്സരത്തിൽ ഫൈനലിൽ എത്തിയ ഷെറിനെ ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി തിരഞ്ഞെടുത്തിരുന്നു. കാനഡയിലെ ടോറൊന്റോ സർവ്വ കലാശാലയിൽ ലാബ് മാനേജർ ആണ്, ബയോ ടെക്നോളജിയിൽ എംടെക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രെഷനിൽ എംബിഎയും നേടിട്ടുണ്ട്. ഭർത്താവ് ആലപ്പുഴ തിരുവമ്പാടി സ്വദേശി മുഹമ്മദ് ഷിബിൻ ഫ്രഞ്ച് മരുന്ന് കമ്പനി സിനോഫി യുടെ അസിസ്റ്റന്റ് മാനേജർ ആണ്. രണ്ട് പെൺ കുട്ടികൾ അലയ്ന, സുഹാന.
'സൗജന്യസേവനത്തിന് ആളെ വേണം'; സര്‍ക്കാര്‍ പേജില്‍ പോസ്റ്റിട്ട് പുലിവാല്‍ പിടിച്ച് സര്‍ക്കാര്‍ ആശുപത്രി
ആലപ്പുഴ: സൗജന്യസേവനത്തിന് ഡോക്ടര്‍മാരെ അടക്കം ജീവനക്കാരെ ആവശ്യപ്പെട്ട് വാർത്ത നൽകി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതര്‍. ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വന്ന അറിയിപ്പിന് ചുവടെ നാട്ടുകാരുടെ പരിഹാസവും വിമര്‍ശനവും തെറിവിളിയുമാണ്. മന്ത്രിമാര്‍ക്കും എംഎല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നും ചോദ്യമുണ്ട് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് പേജില്‍ ഈ അറിയിപ്പ് വരുന്നത് രണ്ട് ദിവസം മുന്‍പാണ്.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ വേണം. ഡോക്ടര്‍മാരെയും,ലാബ് ടെക്നീഷന്‍, ഫാര്‍മസിസ്റ്റ്,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അങ്ങിനെ. ആറു മാസത്തേക്ക് ജോലി ചെയ്യാം. പക്ഷെ ശമ്പളം ചോദിക്കരുത്. കുട്ടനാട്ടിലെ റഫറല്‍ ആശുപത്രി. നാട്ടുകാര്‍ക്ക് ഇത് അത്ര പിടിച്ചിട്ടില്ല. പോസ്റ്റിന് ചുവടെ കമന്‍റുകളുടെ മേളം തന്നെയാണ്.
വിമര്‍ശനങ്ങള്‍ പലവിധം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകാം. പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലല്ലാതെ എവിടെ പോകുമെന്ന് ചിലര്‍. കാശ് കൊടുക്കാതെ ആളെ വിളിക്കാന്‍ ഉളുപ്പില്ലെ എന്ന് മറ്റു ചിലര്‍. കക്കാന്‍ ഇറങ്ങിക്കൂടെ എന്നുംചിലരുടെ ചോദ്യം. സായാഹ്ന ഓപിക്ക് ഉള്‍പ്പെടെ സേവനം മെച്ചപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്ന് ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം. ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ എന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.
