പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിന് സമീപം ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിനു മുൻപിലാണ് ഒത്തുചേരല്‍

മൂന്നാർ: 39 വർഷം മുൻപ് ആട്ടുപാലം തകർന്ന് മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും സഹപാഠികളും നാളെ മൂന്നാറിലെത്തും. വളകളും പൊട്ടുകളും റിബണും മുല്ലപ്പൂവും മധുര പലഹാരങ്ങളുമായാണ് ബന്ധുക്കളും സഹപാഠികളും നാളെ രാവിലെ 10ന് പഴയ മൂന്നാറിലെത്തുക. പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിന് സമീപം ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിനു മുൻപിലാണ് ഒത്തുചേരലും പ്രാർഥനയും. 

1984 നവംബർ 7 നാണ് മൂന്നാറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ആട്ടുപാലം തകർന്ന് 14 കുട്ടികളാണ് അന്ന് മരിച്ചത്. 200 കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.

'വിരൽ കാട്ടുപന്നി കടിച്ചുമുറിച്ച് കൊണ്ടുപോയി, ഭർത്താവ് കിടപ്പുരോഗി, ഇനി എങ്ങനെ ജീവിതം?' കണ്ണീരോടെ സുലോചന

39 വർഷം മുൻപ് നവംബർ 7 ന് രാവിലെ 11.30 ന് പഴയ മൂന്നാർ ഹൈസ്കൂളിലെ ഇടവേള സമയത്ത് കുട്ടികളെല്ലാം പുറത്തിറങ്ങി. ടാറ്റാ ഹൈറേഞ്ച് ക്ലബ്ബിന് മുകളിൽ നിലത്തിറങ്ങാൻ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നു. അതുവരെ ഹെലികോപ്റ്റർ കണ്ടിട്ടില്ലാത്ത കുട്ടികൾ, ഹെലികോപ്റ്റര്‍ നിലത്തിറങ്ങാൻ വട്ടമിട്ട് പറക്കുന്ന ഭാഗത്തേക്ക് കൂട്ടമായി ഓടിയെത്തി. ക്ലബ്ബിന് സമീപത്ത് മുതിരപ്പുഴക്ക് കുറുകെ സ്ഥാപിച്ചിരുന്ന ആട്ടുപാലത്തിൽ കയറി മറുകരയിലെത്താൻ ശ്രമിച്ചു. 

ഇതിനിടെ പാലം പൊട്ടി ആറ്റില്‍ പതിക്കുകയായിരുന്നു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. അന്ന് 14 കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു. 200 കുട്ടികളെ രക്ഷപ്പെടുത്തി. കുറച്ച് നാളുകൾക്ക് ശേഷം പാലം നിർമിച്ചെങ്കിലും കഴിഞ്ഞ പ്രളയത്തിൽ ഒഴുകിപ്പോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം