Asianet News MalayalamAsianet News Malayalam

ഏറെ സന്തോഷത്തോടെ മൂന്നാര്‍ കാണാനെത്തി, കാത്തിരുന്നത് ദുരന്തം; വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് മൂന്നാറിലേക്ക് വരുന്നതിനിടെ പെരിയവാരൈ എസ്റ്റേറ്റിനു സമീപം നിയന്ത്രണം വിട്ട് വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു

munnar car accident two youths health situation critical
Author
Munnar, First Published Jul 19, 2022, 9:38 PM IST

മൂന്നാർ: തമിഴ്നാട്ടിൽ നിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ  വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ (22) മിഥുഷ് (21) ധനുഷ് (25) ഭൂപതി (23) വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്.

ഇമ്രാൻ,  ധനുഷ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് മൂന്നാറിലേക്ക് വരുന്നതിനിടെ പെരിയവാരൈ എസ്റ്റേറ്റിനു സമീപം നിയന്ത്രണം വിട്ട് വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിലെ മറ്റ് വാഹനങ്ങളിൽ വന്നവരാണ് പരിക്കേറ്റവരെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്. 

സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്  : അകത്തേത്തറയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്കൂൾ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിഷ്ണുവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. വൈകീട്ട് 5.30 തിന് അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.

ഉമിനി ഭാഗത്ത്  നിന്ന് അകത്തേത്തറയിലേക്ക് വരികയായിരുന്നു സ്കൂൾ ബസ്. എതിരെ വന്ന ബൈക്ക്, ബസിന് നേരെ മുന്നിൽ പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണു ബസിനടിയിലേക്ക് തെറിച്ചു വീണു. ബസിന്റെ പിൻചക്രം വിഷ്ണുവിന്റെ തലയിലൂടെ കയറിയിറങ്ങി. ഏറെ പണിപ്പെട്ടാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണകുമാർ എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ റിലേ ബൈക്ക് മോഷണം, വില്ലനായി പെട്രോൾ, പ്രതികളെ പിടികൂടാൻ ആഞ്ഞുപിടിച്ച് പൊലീസും നാട്ടുകാരും

റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു 

തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീഴുകയായിരുന്നു. സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്.

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം:കൂടുതല്‍ പരാതി,5 വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി

അപകടത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കുഴി അടച്ചു. സ്വകാര്യ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്. അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡിലുള്ളത് വലിയ കുഴികളായിരുന്നു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.

Follow Us:
Download App:
  • android
  • ios