Asianet News MalayalamAsianet News Malayalam

മകന്‍റെ മരണകാരണം തലക്കേറ്റ ക്ഷതം, കൃത്യം നടത്തിയത് കോടാലികൊണ്ട്, അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്നുപറഞ്ഞായിരുന്നു അനുദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

murdered son with axe, reason for death is head injury, mothers arrest recorded
Author
First Published Oct 24, 2023, 9:55 PM IST

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ്  പോലീസ് രേഖപ്പെടുത്തി. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രിയെ (73) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകനായ അനുദേവൻ (45) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെയാണ് ചികിത്സയിലിരിക്കെ  മരിച്ചത്. വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്നുപറഞ്ഞായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ഇയാളുടെ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്ന മകനെ ഇതിനുള്ള വിരോധം മൂലം വീടിന് സമീപം ഇരുന്ന കോടാലിയുടെ പുറകുവശം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

തെരുവുനായ് ഭീതിയിൽ നാട്; ഇടക്കൊച്ചിയിൽ ആറുപേർക്ക് പരിക്ക്, മലയാറ്റൂരിൽ 5വയസുകാരനെ ഓടിച്ചിട്ട് ആക്രമിച്ചു

 

Follow Us:
Download App:
  • android
  • ios