Asianet News MalayalamAsianet News Malayalam

തെരുവുനായ് ഭീതിയിൽ നാട്; ഇടക്കൊച്ചിയിൽ ആറുപേർക്ക് പരിക്ക്, മലയാറ്റൂരിൽ 5വയസുകാരനെ ഓടിച്ചിട്ട് ആക്രമിച്ചു

സംഭവത്തെതുടര്‍ന്ന് നഗരസഭ ഡോഗ് സ്ക്വാഡ് ഇടക്കൊച്ചിയിലെത്തി ആക്രമണം നടത്തിയ തെരുവുനായയെ പിടികൂടുകയായിരുന്നു

Stray dog attack  in Edakochi and malayattoor
Author
First Published Oct 24, 2023, 7:14 PM IST

കൊച്ചി:തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ട് നാട്. മലയാറ്റൂരില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇടക്കൊച്ചിയിലും ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെയും വൈകിട്ടുമായാണ് രണ്ടിടങ്ങളിലും തെരുവുനായയകളുടെ ആക്രമണം ഉണ്ടായത്. ഇടക്കൊച്ചിയില്‍ തെരുവുനായയുടെ ആക്രണത്തില്‍ പരിക്കേറ്റ ആറുപേരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ശുചീകരണ തൊഴിലാളി ടോമി, പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിത്യന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വഴിയാത്രക്കാരെയാണ് തെരുവുനായ് കൂട്ടമായി ആക്രമിച്ചത്. ആറുപേരെയും ആക്രമിച്ചത് ഒരെ നായയാണ്. സംഭവത്തെതുടര്‍ന്ന് നഗരസഭ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി ആക്രമണം നടത്തിയ തെരുവുനായയെ പിടികൂടി. എറണാകുളം കാലടി മലയാറ്റൂരിൽ അഞ്ചുവയസുകാരനുനേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വീട്ടുമുറത്ത് കളിച്ച് കൊണ്ടിരിക്കുന്നതിടെയാണ് മലയാറ്റൂർ സ്വദേശി ജോസഫിനെ തെരുവുനായ കടിച്ചത്. കവിളത്തും ശരീരത്തിലും കുഞ്ഞിന് പരിക്കുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ജോസഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അക്രമകാരികളായ നായ വർഗങ്ങളെ നിരോധിക്കും; പട്ടിക തയ്യാറാക്കാനൊരുങ്ങി ഗോവാ സർക്കാർ

ഗോവ: അക്രമകാരികളായ നായ വർഗങ്ങളെ നിരോധിക്കാനൊരുങ്ങി ഗോവാ സർക്കാർ. ഇത്തരം നായ വർഗങ്ങളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്. പട്ടിക കിട്ടിയാൽ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. തലേഗാവിൽ രണ്ട് കുട്ടികളെ റോട്വീലർ ഇനത്തിൽപെട്ട നായ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാർ നീക്കം. 

രാജ്യത്തുടനീളം തെരുവുനായ ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. കേരളത്തിലും തെരുവുനായയുടെ ആക്രമണത്തിൽ ഒട്ടേറെ മരണങ്ങളുണ്ടായിട്ടുണ്ട്. തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 

പ്രതീക്ഷിച്ചത് സംഭവിച്ചു, പൊതുവേദിയില്‍നിന്ന് 'അപ്രത്യക്ഷനായ' ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ നീക്കി

Follow Us:
Download App:
  • android
  • ios