പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് ഹസീന വീട്ടിലെത്തിയത്

മൂത്തേടം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. വട്ടത്ത് ഹസീന ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് ഹസീന വീട്ടിലെത്തിയത്. രാത്രി 11.15 ഓടെയാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം