വിമർശനങ്ങളുടെ പേരിൽ വയനാട് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ ലീഗ് പതാക ഒഴിവാക്കിയതിൽ ഇവിടത്തുകാർക്ക് വലിയ നിരാശയുണ്ട്.
പാലക്കാട്: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പതാക വലിയൊരു രാഷ്ട്രീയ ചർച്ചയായി മാറുമ്പോൾ പാലക്കാട് പുതുനഗരത്തിന് പറയാൻ ഏറെയുണ്ട്. ചരിത്രത്തിൽ ആദ്യമായി ലീഗിന്റെ പച്ചപ്പതാക ഉയർന്നത് ഈ നാട്ടിലാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പതാക ആദ്യമായി ഉയർന്നത് 1947 ഡിസംബർ 28ന് പുതുനഗരത്തിലെ ഈ പള്ളിമുറ്റത്തായിരുന്നു. ഖാഇദെ മില്ലത്ത് മുഹഹമ്മദ് ഇസ്മായിൽ മുസ്ലീം ലീഗ് രൂപീകരിക്കുന്നതിന് 3 മാസം മുമ്പാണ് ഇവിടെയെത്തിയത്. തമിഴ് നാട്ടില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളുടെ പിന്മുറക്കാരായിരുന്നു പുതുനഗരത്തിൽ ഭൂരിപക്ഷവും.
ഇന്ത്യയിലെ മുസ്ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന മുഹമ്മദ് ഇസ്മയായിൻ്റ വാദത്തിന് പുതുനഗരത്തുകാർ പൂർണ പിന്തുണ നൽകി. 1948 മാർച്ച് 10-നാണ്നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. തുടർന്നിങ്ങോട്ട് മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് പുതുനഗരം. അന്നയുർത്തിയ പതാക ഈ നാടിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്.
വിമർശനങ്ങളുടെ പേരിൽ വയനാട് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ ലീഗ് പതാക ഒഴിവാക്കിയതിൽ ഇവിടത്തുകാർക്ക് വലിയ നിരാശയുണ്ട്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ യോഗത്തിലാണ് മുസ്ലിം ലീഹിന്റെ പതാക ഒഴിവാക്കിയത്. കഴിഞ്ഞ തവണ ലീഗിന്റെ പതാക ഉപയോഗിച്ചത് ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന കോൺഗ്രസ് നിഗമനത്തെ തുടർന്നാണ് ഇത്തവണ ലീഗിന്റെ പതാക ഒഴിവാക്കിയത്.
