ജില്ലാകമ്മിറ്റികളിലെ ചിലര്‍ക്കെതിരെ പുറത്തുവന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് തന്നെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചുവെന്ന് ഷൈജല്‍
കല്‍പ്പറ്റ: ഹരിത വിഷയത്തില്‍ (Haritha Issue) വയനാട് (Wayanad) ജില്ലാ മുസ്ലീംലീഗ് (India Union Muslim League ) ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. കയ്യാങ്കളിയില്‍ എം.എസ്.എഫ് (MSF) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിന് മര്‍ദനമേറ്റതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഷൈജലിനെ മുസ്ലീംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ജില്ലാ ലീഗ് നേതൃത്വത്തിനെതിരെ ഏതാനും ദിവസങ്ങളായി ഉയരുന്ന ആരോപണത്തിന് പിന്നാലെയാണ് ലീഗ് ഓഫീസല്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കയ്യാങ്കളിയിലേക്കെത്തിയത്. മറ്റു നേതാക്കള്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിതവിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന് പിന്നാലെ പലതരത്തിലും തന്നെ ജില്ലാ നേതൃത്വം ദ്രോഹിക്കുകയാണെന്നാണ് ഷൈജല്‍ പറയുന്നത്. ജില്ലാകമ്മിറ്റികളിലെ ചിലര്‍ക്കെതിരെ പുറത്തുവന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് തന്നെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചുവെന്നും ഷൈജല്‍ പറയുന്നു. എന്നാല്‍ ഷൈജലിന്റെ ആരോപണം ലീഗ് നേതാക്കള്‍ അപ്പാടെ തള്ളുകയാണ്. മുട്ടില്‍ കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചെയ്ത ചുവരെഴുത്തുകളും പോസ്റ്ററുകളും കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം.എസ്.എഫ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കോളേജിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതിനിടയില്‍ സ്ഥലത്തെത്തിയ ഷൈജല്‍ വിഷയത്തില്‍ ഇടപെടുകയും യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നാലെ കല്‍പ്പറ്റ ഓഫീസിലെത്തിയ ഷൈജല്‍ അപ്രതീക്ഷിതമായി സക്കീറിന്റെ മുഖത്തടിക്കുകയുമായിരുന്നുവെന്നും യഹ്യാഖാന്‍ തലക്കല്‍ അടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുസ്ലീംലീഗ് നിയോജകമണ്ഡലം കമ്മിറ്റി പി.പി. ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ഐക്യകണ്ഠേന തീരുമാനമെടുത്തത്. നേതാക്കള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. നേരത്തെ ഹരിത വിഷയവുമായി ബന്ധപ്പെട്ട് എം.എസ്.എഫില്‍ നിന്നും ഷൈജലിനെ സസ്പെന്റ് ചെയ്തിരുന്നു.
