കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള നിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ വൻ തോതിൽ തുക ഉയർത്തിയതാണ് തീർത്ഥാടകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനയിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ്. ടെൻഡർ നടപടിയിൽ കള്ളക്കളിയുണ്ടെന്നും തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസും യൂത്ത് ലീഗും അറിയിച്ചു. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള നിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ വൻ തോതിൽ തുക ഉയർത്തിയതാണ് തീർത്ഥാടകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. 80 ശതമാനം ഹജ്ജ് യാത്രക്കാർ പോകുന്ന വിമാനത്താവളത്തിൽ ഇത്തരമൊരു കൊള്ളനടക്കുമ്പോൾ സംസ്ഥാന സർക്കാർ നോക്കുകുത്തിയാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.

റീടെൻഡറിനായി സർക്കാർ ഒന്നും ചെയ്തില്ലെന്നും പി.എം.എ സലാം ആരോപിച്ചു. നിയമസഭയിൽ പി.കെ കുഞ്ഞാലിക്കുട്ടി പ്രശ്നം അവതരിപ്പിച്ചപ്പോൾ നിരക്ക് വർധന പിൻവലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞത്.പ്രശ്നപരിഹാരമായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിൻ്റെയും മുസ്ലീം ലീഗിന്‍റെയും തീരുമാനം.നാളെ യൂത്ത് ലീഗ് കരിപ്പൂരിൽ സമര സംഗമം നടത്തും. കേരളാ മുസ്‌ലീം ജമാഅത്ത് ഫെബ്രുവരി ഒന്നിന് ബഹുജന മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കേന്ദ്ര സർക്കാരുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചർച്ചയും തുടരുകയാണ്.16776 പേർക്കാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിന് പോകാൻ അവസരം.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

Asianet News Live | Malayalam News Live | Kerala Assembly | Election 2024 #Asianetnews