വയനാട്: മുത്തങ്ങ ആനപ്പന്തിയിൽ ആറളത്തു നിന്നുമെത്തിച്ച ആന ചരിഞ്ഞു. ശിവ എന്ന കൊമ്പനാണ് ചരിഞ്ഞത്. കാലിന് ബാധിച്ച രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പ് കൊമ്പന്‍റെ ഇടതുകാലിന് നീര് വന്നിരുന്നു. ഇതേത്തുടർന്ന് ചികിത്സ നൽകിയെങ്കിലും നീര് കാല് മൊത്തം വ്യാപിക്കുകയായിരുന്നു.

ഇതേത്തുടർന്ന് കാലിലേക്കുള്ള രക്തയോട്ടം നിലച്ച് പഴുപ്പ് ബാധിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ കൂട്ടിൽ വീണ ആന ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ചരിയുകയായിരുന്നെന്ന് ആനയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പറഞ്ഞു.

25 വയസ്സുള്ള കൊമ്പനെ രണ്ട് വർഷം മുമ്പാണ് മുത്തങ്ങ പന്തിയിലെത്തിച്ച് കൊട്ടിലിലാക്കിയത്.

(Image used in the story is representative)