റൂട്ട് തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറോട് ലൈസൻസ് ചോദിച്ചപ്പോഴാണ് വധഭിഷണി മുഴക്കിതെന്നാണ് ആരോപണം. വധഭിഷണി മുഴക്കിയ സ്വകാര്യ ബസ് ജീവനക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്വപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍.
നെടുങ്കണ്ടം: ഡ്യുട്ടിക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭിഷിണി മുഴക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ (Bus Driver) നടപടി ആവശ്യപ്പെട്ട് എംവിഡി (MVD). നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടി ഓഫീസിലെ എഎംവി പ്രദിപിന് നേരെയാണ് ഡ്യുട്ടിക്കിടെ ബസ് ഡ്രൈവർ വധഭീഷണി മുഴക്കിയത്. റൂട്ട് തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറോട് ലൈസൻസ് ചോദിച്ചപ്പോഴാണ് വധഭിഷണി മുഴക്കിതെന്നാണ് ആരോപണം. വധഭിഷണി മുഴക്കിയ സ്വകാര്യ ബസ് ജീവനക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍.
വ്യാഴാഴ്ച നടന്ന സംഭവത്തെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത് ഇങ്ങനെ: നെടുങ്കണ്ടം - കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചില ബസുകള്‍ എഴുകുംവയല്‍ ടൗണില്‍ പോകുമായിരുന്നില്ല. ഇതുവഴി കടന്ന് പോകുന്ന ബസുകള്‍ ആശാരിക്കവലയില്‍ യാത്രക്കാരെ ഇറക്കി വിട്ട് യാത്ര തുടരുന്നതായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസിന്റെ നടപടിക്കെതിരെ വയോധികനായ യാത്രക്കാരന്‍ ഉടുമ്പന്‍ചോല ജോയിന്റ ആര്‍ടി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്നും പരാതിയിൽ പറയുന്ന ബസിലെ കണ്ടക്ടര്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തി.
ഇതോടെ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനായി കാരണം കാണിക്കല്‍ നോട്ടീസും ജോയിന്റ് ആര്‍ടിഒ നല്‍കി. തുടര്‍ന്ന് ഏഴുകുംവയല്‍ ടൗണില്‍ എത്താതെ പോകുന്ന ബസുകളെ കുറിച്ചുള്ള പരിശോധനയിലാണ് മറ്റൊരു ബസ് ശ്രദ്ധയില്‍പ്പെട്ടത്. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ എത്തിയ ബസ് ഡ്രൈവറിനോട് നടപടിയുടെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സ് എഎംവി പ്രദീപ് ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ വധഭിഷണി മുഴക്കിയത്.
ബസ് ഡ്രൈവറുടെ പേരില്‍ കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയെന്ന് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ കെ ബി ഗീതാകുമാരി പറഞ്ഞു. ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ നെടുങ്കണ്ടത്ത് എത്തി. പൊലീസിന് നല്‍കിയ പരാതി പ്രകാരമുള്ള നടപടികള്‍ പരിശോധിച്ച ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ പറഞ്ഞു.
എന്ത് എംഎൽഎ, എന്ത് ജനം! ലൈറ്റ് തെളിച്ച് അമിത വേഗത്തിൽ പാഞ്ഞ് സ്വകാര്യ ബസ്; പാച്ചിൽ അവസാനിപ്പിച്ച് എംവിഡി
ആലപ്പുഴ: എംഎൽഎയുടെ (MLA) വാഹനത്തിന് നേർക്ക് അടക്കം അപകടമുണ്ടാക്കുന്ന തരത്തിലെത്തി അമിത വേഗത്തിൽ ഓടിയിരുന്ന സ്വകാര്യ ബസിന്റെ (Private Bus) പാച്ചിൽ അവസാനിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാറിൻ്റെ വാഹനത്തിന് അപകടകരമായ രീതിയിൽ ലൈറ്റുകൾ തെളിയിച്ച് ഓടിച്ചു വന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ ലൈസൻസും റദ്ദുചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിൽ വെച്ചാണ് സംഭവം.
റോഡിൽ വാഹന തിരക്കുള്ള സമയത്ത് രാവിലെ എട്ടേമുക്കാലോടുകൂടി മലയാലപ്പുഴ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന ബട്ടർഫ്ലൈ എന്ന് പേരുള്ള സ്വകാര്യ ബസാണ് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഓട്ടം നടത്തി കുടുക്കിലായത്. അമിതവേഗം ശ്രദ്ധയിൽ പെട്ട എംഎൽഎ ഉടൻ തന്നെ മാവേലിക്കര ജോയിൻ്റ് ആർടിഒ ഡാനിയൽ സ്റ്റീഫനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അതിവേഗം തന്നെ വാഹനം പിടിച്ചെടുത്ത് നടപടി എടുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഹരിപ്പാട് വച്ച് വാഹനം പരിശോധിച്ചപ്പോൾ ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചതിന് പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കുകയും ചെയ്തു. സ്കൂൾ സമയങ്ങളിൽ അമിത വേഗതയിൽ സ്വകാര്യ ബസുകൾ പായുന്നതായും ഈ വിഷയത്തിൽ എത്രയും വേഗത്തിൽ നടപടി എടുക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജോയിൻ്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ വ്യക്തമാക്കി.
