ചേർത്തലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു
സാംജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു. ചേർത്തലയിലെ ക്ഷേത്രത്തിൽ നാദസ്വര വായനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
ചേർത്തല: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം നാലാം വാർഡിൽ കോപ്പായിൽ കണ്ടത്തിച്ചിറ സദാശിവന്റെ മകൻ സാംജിത്ത് (34) ആണ് മരിച്ചത്. ചേർത്തല ചെങ്ങണ്ടയിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സാംജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു. ചേർത്തലയിലെ ക്ഷേത്രത്തിൽ നാദസ്വര വായനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം