സെന്റ് മേരിസ് സ്കൂളിന് സമീപം ജിംനേഷ്യത്തിന് മുൻവശത്ത് മുറ്റം തൂത്തുവാരി നിന്ന നേപ്പാൾ സ്വദേശിയായ 54 -കാരി ഹരികലയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കൊണ്ട് പോയി.  

കായംകുളം: സെന്റ് മേരിസ് സ്കൂളിന് സമീപം ജിംനേഷ്യത്തിന് മുൻവശത്ത് മുറ്റം തൂത്തുവാരി നിന്ന നേപ്പാൾ സ്വദേശിയായ 54 -കാരി ഹരികലയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കൊണ്ട് പോയി. പത്ത് ഗ്രാം തൂക്കം വരുന്ന സർണ്ണ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചു കൊണ്ടു കടന്നത്. 

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. രണ്ടു പേർ സംശയകരമായ സാഹചര്യത്തിൽ ജിംനേഷ്യത്തിനു മുന്നിൽ ബൈക്കിൽ നിൽക്കുന്നത് സ്ത്രീ കാണുന്നുണ്ടായിരുന്നു. എന്നാൽ ജോലിയിൽ ശ്രദ്ധ മാറിയപ്പോൾ ബൈക്കിനു പിന്നിൽ ഇരുന്നയാൾ മാല പൊട്ടിച്ചെടുത്തു. പിന്നീട് ഇവര്‍ ബൈക്ക് ഓടിച്ചു കടന്നുകളയുകയായിരുന്നു. സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് കായംകുളം പോലീസ് അന്വേഷണം നടത്തി വരികയാണ്.

Read more: കായംകുളം റെയിൽവേ സ്റ്റേഷനിൽ ആര്‍പിഎഫിന്റെയും എക്സൈസിന്റെയും പരിശോധന; ആറ് കിലോ കഞ്ചാവ് പിടിച്ചു

അതേസമയം, വയനാട് മാനന്തവാടിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മാനന്തവാടി മൈസൂർ റോഡിലാണ് സംഭവം. മൂന്ന് പവൻ്റെ മാലയാണ് കവർന്നത്. മാനന്തവാടി ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരി റോസിലിറ്റ് ജോസഫിൻ്റെ മാലയാണ് കവർന്നത്. മാനന്തവാടി പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. 

തൃശ്ശൂരിലും കഴിഞ്ഞ ദിവസം വോയോധികയുടെ മാല കവര്‍ന്ന വാര്‍‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടിക്കാട് വീട്ടിൽ കയറി മോഷ്ടാവ് വയോധികയുടെ മാലയടക്കം കവർന്നു. വീടിനകത്ത് ടി വി കാണുമ്പോഴായിരുന്നു വയോധികയുടെ നേരെ മോഷ്ടാവിന്‍റെ ആക്രമണം ഉണ്ടായത്. ആരുമില്ലാത്ത തക്കം നോക്കി അകത്ത് കടന്ന മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്നാണ് പരാതി. രണ്ട് പവന്‍റെ സ്വർണാഭരണം തട്ടിയെടുത്തു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താൻ പീച്ചി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.