ആര്യനാട് ഗവ. ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ നമിത ഇന്നലെയാണ് ആനാടുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ചത്.

തിരുവനന്തപുരം: നെടുമങ്ങാട് നെടുമങ്ങാട് ഒന്നാം വർഷ വിദ്യാർത്ഥിനി നമിത ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആര്യനാട് ഗവ. ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ നമിത ഇന്നലെയാണ് ആനാടുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ചത്. പ്രതിശ്രുത വരൻ സന്ദീപ് നമിതയുടെ വീട്ടിലെത്തി തർക്കത്തിലേർപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ. 

ആനാട് വഞ്ചുവത്ത് വാടക വീട്ടിൽ താമസിക്കുന്ന നമിതയാണ് ഇന്നലെ അടുക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുൻപ് വലിയമല സ്വദേശി സന്ദീപുമായി നമിതയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം സന്ദീപ് നമിതയുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയിരുന്നു. സന്ദീപ് മടങ്ങിപ്പോയതിന് പിറകെയായിരുന്നു നമതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നമിത ഫോൺ എടുക്കാത്തതിനെ തുടർന്ന് സന്ദീപ് വീണ്ടും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Also Read:  'ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു'; അമ്മു എഴുതിയ കുറിപ്പ് പുറത്തുവിട്ട് കുടുംബം

ആത്മഹത്യ പ്രേരണയിലാണ് സന്ദീപിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നമിതയുടെ ഫോണുമായി ബന്ധപ്പെട്ട ചില തർക്കം മാത്രമാണ് ഉണ്ടായതെന്നണ് സന്ദീപ് ചോദ്യം ചെയ്യലിൽ അറിയിച്ചത്. സന്ദീപിന്‍റെ ഫോണും, നമിത ഉപയോഗിച്ചിരുന്ന ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ പരിശോധന അടക്കം പൂർത്തിയാക്കി സന്ദീപിനെ വീണ്ടും വിളിച്ചുവരുത്തനാണ് പൊലീസ് നീക്കം. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം