വഞ്ചിയൂരിൽ പുതിയ കോടതി കെട്ടിടം നിർമിക്കും; 45 കോടിയുടെ ഭരണാനുമതി നൽകി സർക്കാർ
പല കോടതികളിലും സ്ഥല പരിമിതി മൂലം പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ഹൈക്കോടതിയാണ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത്.

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ പുതിയ കോടതി കെട്ടിടം നിർമ്മിക്കാൻ 45 കോടിയുടെ ഭരണാനുമതി നൽകി സർക്കാർ. വഞ്ചിയൂർ കോടതി വളപ്പിൽ 32 കോടതികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ പല കോടതികളിലും സ്ഥല പരിമിതി മൂലം പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ഹൈക്കോടതിയാണ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഇതനുസരിച്ചാണ് പുതിയ കോടതി മന്ദിരം ഉണ്ടാക്കാനായി 45 കോടി അനുവദിച്ചു കൊണ്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
വഞ്ചിയൂരില്‍ പുതിയ കോടതി കെട്ടിടം