Asianet News MalayalamAsianet News Malayalam

'ഓപ്പണ്‍ ജിമ്മും നടപ്പാതയും': പുത്തൻ മേക്കോവറിലേക്ക് തിരുവനന്തപുരം സിവില്‍ സ്റ്റേഷന്‍

വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ നിര്‍മാണമെന്ന് പ്രശാന്ത്.

new gandhi park at thiruvananthapuram civil station joy
Author
First Published Sep 16, 2023, 2:41 PM IST

തിരുവനന്തപുരം: സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഗാന്ധി പാര്‍ക്ക് ഒരുങ്ങുന്നു. പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ നിര്‍മാണമെന്ന് പ്രശാന്ത് പറഞ്ഞു. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് പ്രവേശന കവാടം, ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടങ്ങിയതായും വികെ പ്രശാന്ത് അറിയിച്ചു.

'സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ മുഖേന കായിക യുവജനകാര്യ വകുപ്പാണ് 25 ലക്ഷം രൂപ ചെലവില്‍ ഗാന്ധി പാര്‍ക്ക് നിര്‍മിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പ്രതിമ, ഓപ്പണ്‍ ജിം, വിശ്രമ സ്ഥലം, നടപ്പാത എന്നിവക്ക് പുറമെ പുല്‍ത്തകിടിയും പാര്‍ക്കില്‍ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടുത്തെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വ്യായാമം ചെയ്യുന്നതിന് രാവിലെയും വൈകുന്നേരവും നൂറുകണക്കിന് പേരാണ് എല്ലാ ദിവസവും സിവില്‍ സ്റ്റേഷനിലെത്തുന്നത്.' ഇത്തരക്കാര്‍ക്കും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മാണമെന്നും അധികൃതര്‍ അറിയിച്ചു. 


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 20ന്

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 20ന് നടക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈജ്ഞാനിക പുരസ്‌കാരങ്ങളുടെ വിതരണവും 55-ാം വാര്‍ഷികോത്സവ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. സാസംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വി. ശിവന്‍കുട്ടി, അഡ്വ. ജി. ആര്‍ അനില്‍, അഡ്വ. ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

'കേരളത്തിൽ ലോക്ക് ഡൗണെന്ന് ജർമ്മൻ മാധ്യമം, മലയാളി നഴ്‌സുമാർ ക്വാറന്റൈനിൽ'; ഇടപെട്ടെന്ന് മന്ത്രി 
 

Follow Us:
Download App:
  • android
  • ios