കൊച്ചി: കൊച്ചിയിൽ മിൽമ ഉൽപന്നങ്ങൾ ഇനി മുതൽ മൊബൈൽ ആപ്പ് വഴി വീടുകളിലെത്തും. എഎം നീഡ്സ് എന്ന ആപ്ലിക്കേഷൻ വഴിയാണ് ഉൽപന്നങ്ങൾ വിതരണം ചെയ്യുക.

രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആപ്ലിക്കേഷൻ വഴിയുള്ള ഹോം ഡെലിവറി കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്നും എഎം നീഡ്സ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പിൻകോഡ് ഉപയോഗിച്ച് ഡെലിവറി ചെയ്യേണ്ട സ്ഥലത്തിന്‍റെ അഡ്രസ് രജിസ്റ്റർ ചെയ്യാം. മിൽമ ഉത്പന്നങ്ങളേതും ഇതു വഴി വീട്ടിവെത്തും.     

ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഒന്നോ അതിലധികമോ ദിവസത്തേക്കുള്ള ഉൽപ്പന്നങ്ങൾ ഒരുമിച്ച് ഓർഡർ ചെയ്യാനും സാധിക്കും. രാവിലെ അഞ്ചിനും എട്ടിനുമിടയിൽ അവ വീട്ടിൽ എത്തിച്ചു തരും. ഇതിന് പ്രത്യേക ചാർജ്ജ് ഈടാക്കില്ല.