തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സംഘർഷത്തെ തുടർന്ന് ബോധരഹിതയായ ചെയ‍ർപേഴ്സൺ ഡബ്ള്യു ആർ ഹീബയെ ആശുപത്രിയിലേക്ക് മാറ്റി. ചെയർപേഴ്സണിനെതിരായ അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചതോടെയാണ് സംഘ‍ർഷം തുടങ്ങിയത്.

ഡബ്ള്യു ആർ ഹീബയുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്, കോൺഗ്രസ് കൗൺസിലർ ലളിതയ്ക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ലൈഫ് പദ്ധതിയിലും റോഡ് നവീകരണത്തിലും ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ അഴിമതി നടന്നുവെന്ന് കാണിച്ച് പെരുമ്പഴതൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജിലൻസിന് പരാതി നൽകിയത്. സിപിഎം ചെയർപേഴ്സണിനിതിരായ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പരാതി ആയുധമാക്കിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.