സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. പ്രാഥമികമായി ലഭിച്ച വിവരമണ് പൊലീസ് പങ്കുവെയ്ക്കുന്നത്.
കണ്ണൂർ: കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസുകാരൻ മരിച്ചു. അമാൻ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പൊലീസ് പറയുന്നത് പ്രകാരം, സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനിടെ ഇവിടെ അടുത്ത് പടക്കം പൊട്ടിച്ചിരുന്നു. അതിൽ നിന്ന് ബാക്കിയുണ്ടായിരുന്ന പടക്കങ്ങൾ കുട്ടികൾ എടുത്തുകൊണ്ടുവരികയും ഗ്രൗണ്ടിലെത്തിച്ച് പാർട്ടി പോപ്പറിൽ മരുന്ന് നിറച്ച് പൊട്ടിക്കുകയുമായിരുന്നു. ഇതിനിടെ അമാന്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു എന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. പ്രാഥമികമായി ലഭിച്ച വിവരമണ് പൊലീസ് പങ്കുവെയ്ക്കുന്നത്.


