നിപ, നേരിടാന്‍ പൂര്‍ണ്ണസജ്ജമാണെന്ന് എറണാകുളം കളക്ടര്‍; 'ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിശോധിക്കും'
കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണെന്ന് കളക്ടർ.

എറണാകുളം: കോഴിക്കോട് ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയില്ലെന്നും നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്നും എറണാകുളം കളക്ടര്‍ എന്‍.എസ്. കെ ഉമേഷ്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിള്‍ ഉടന്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെങ്കിപ്പനിക്കെതിരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കി കേസുകള്‍ കൂടി വരുന്ന കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളില്‍ ഫോഗിങ് പ്രവര്‍ത്തനങ്ങളും ഡ്രൈഡേ ആചരണവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. കമ്മിറ്റികള്‍ കൂടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. റൂറല്‍, അര്‍ബന്‍ ഏരിയകളില്‍ കാട് വെട്ടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. മഴ കൂടുന്നത് അനുസരിച്ച് ഡെങ്കി പകരുന്നതിനുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ വിഭാഗം, ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ബേപ്പൂര്‍ ഹാര്‍ബര്‍ പൂട്ടാന്‍ ഉത്തരവ്; മത്സ്യബന്ധനത്തിന് പോയവര്‍ ചെയ്യേണ്ടത്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ബേപ്പൂര്‍ ഹാര്‍ബര്‍ അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ല. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ലേലത്തിനും മത്സ്യക്കച്ചവടത്തിനും വെള്ളയില്‍, പുതിയാപ്പ ഹാര്‍ബറുകള്‍ ഉപയോഗിക്കാം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഫിഷറീസ് വകുപ്പ് ചെയ്തു നല്‍കണം. ഹാര്‍ബര്‍ പൂട്ടിയിടാന്‍ തീരുമാനിച്ച വിവരം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി അറിയിക്കണമെന്നും ഫിഷറീസ് വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു.
ചെറുവണ്ണൂരില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരണനിരക്ക് കൂടുതലുള്ള അതീവ ഗൗരവമുള്ള രോഗബാധയാണ് നിപ. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
'കേരളത്തിൽ ലോക്ക് ഡൗണെന്ന് ജർമ്മൻ മാധ്യമം, മലയാളി നഴ്‌സുമാർ ക്വാറന്റൈനിൽ'; ഇടപെട്ടെന്ന് മന്ത്രി