നിഷയുടെ മുത്തശി നികുതി അടച്ചിരുന്ന അരയേക്കറിന് പട്ടയം അനുവദിക്കാനാണ് വില്ലേജ് ഓഫീസര്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

കാസർകോട്: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥരെ കുടുക്കിയ വീട്ടമ്മയ്ക്ക് പട്ടയം ലഭിക്കാൻ വിജിലന്‍സിന്‍റെ സഹായം. കാസർകോട് ചീമേനി സ്വദേശി നിഷയ്ക്കാണ് വിജിലന്‍സിന്‍റെ കൂടി ഇടപെടലിന്‍റെ സഹായത്താല്‍ പട്ടയം ലഭിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫീസര്‍ കെവി സന്തോഷും ഫീല്‍ഡ് അസിസ്റ്റന്‍റ് കെ.സി മഹേഷും വിജിലന്‍സ് പിടിയിലായത് 2021 നവംബറില്‍. ചീമേനി മന്ദച്ചംവയല്‍ സ്വദേശി നിഷ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിജിലൻസിന്റെ ഓപ്പറേഷന്‍.

നിഷയുടെ മുത്തശി നികുതി അടച്ചിരുന്ന അരയേക്കറിന് പട്ടയം അനുവദിക്കാനാണ് വില്ലേജ് ഓഫീസര്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. താലിമാല മാത്രമേ ഉള്ളൂവെന്നറിയിച്ചപ്പോള്‍ അത് വിറ്റ് 25,000 രൂപ നല്‍കാനായിരുന്നു നിര്‍ദേശം. ആദ്യഗഡുവായി 10,000 വാങ്ങിയപ്പോഴാണ് വിജിലന്‍സിന്‍റെ പിടി വീണത്. വില്ലേജ് ഓഫീസര്‍ പിടിയിലായതോടെ ഇനി പട്ടയം കിട്ടില്ലെന്നായി പലരും. പക്ഷേ നിഷയുടെ ആശങ്ക അകറ്റി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പട്ടയം ലഭിക്കാനായി കൂടെ നിന്നു. പട്ടയം കൈപ്പറ്റിയ ഇവര്‍ സന്തോഷം പങ്കുവയ്ക്കാന്‍ വിജിലന്‍സ് ഓഫീസിലുമെത്തി. വര്‍ഷങ്ങളായി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും സാധിക്കാത്ത കാര്യമാണ് വിജിലന്‍സ് ഇടപെടലില്‍ സാധ്യമായത്.

സിമന്‍റ് കട്ടകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

ചീമേനിയിലെ നിഷയ്ക്ക് പട്ടയം കിട്ടി;പട്ടയം ലഭിച്ചത് വിജിലൻസിന്റെ കൂടി സഹായത്തോടെ | Nisha | Land Deed