അയൽവാസിക്കെതിരെ വടക്കഞ്ചേരി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. അമ്മയുടെ നെഞ്ചത്ത് ചവിട്ടേറ്റതായി പരാതിയിൽ പറയുന്നു.

പാലക്കാട് : പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചതായി പരാതി. അഞ്ചുമൂർത്തി മംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കും മ‍ർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകി. ആഴ്ചകളായിട്ടും പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന ആരോപണവുമായാണ് കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അയൽവാസിക്കെതിരെ വടക്കഞ്ചേരി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. അമ്മയുടെ നെഞ്ചത്ത് ചവിട്ടേറ്റതായി പരാതിയിൽ പറയുന്നു.

ഓടി വന്ന് എന്താ പടക്കം പൊട്ടിക്കുന്നത് എന്ന് ചോദിച്ചു. രണ്ട് മൂന്ന് പടക്കമേ ഉണ്ടായിരുന്നുള്ളു. മകന്റെ നെഞ്ചിൽ കുത്തികുത്തി ചോദിക്കുന്നത് കണ്ടാണ് താൻ ഇടപെട്ടത്. മകനെ തള്ളി താഴെയിട്ടെന്നും അമ്മ പറഞ്ഞു. തന്റെ നെഞ്ചിൽ ചവിട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി മകൻ മണികണ്ഠനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമിച്ചയാൾ മദ്യപിച്ചിരുന്നെന്ന് സംശയമുണ്ട്. കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും മണികണ ്ഠൻ പറഞ്ഞു.

ഒക്ടോബർ 23ന് ദീപാവലി തലേന്ന് രാത്രി പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസിയായ റഹ്മത്തുള്ളയും മകനുമാണ് തങ്ങളെ ആക്രമിച്ചതെന്്ന ഇവർ പറയുന്നു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്ക് പരാതിയിൽ അന്വേഷിച്ച് വരികയാണ് എന്ന ഒഴുക്കൻ മറുപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് മണികണ്ഠൻ. മുഖ്യമന്ത്രി ഇടപെടുമെന്നാണ് മണികണ്ഠന്റെ പ്രതീക്ഷ. 

പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദിച്ചെന്ന് പരാതി | Dalit Family Attacked