Asianet News MalayalamAsianet News Malayalam

എംവിഡി വാഹനം നാട്ടുകാർ തടഞ്ഞു, 'ആറ് മാസമായി ഇൻഷുറൻസ് ഇല്ല', കാലാവധി കഴിഞ്ഞ മലിനീകരണ സർട്ടിഫിക്കറ്റെന്നും പരാതി

പൊലീസ് എത്തി എംവിഡിയുടെ വാഹനം മാറ്റി. എന്നാൽ അടുത്ത വർഷം ജൂലൈ വരെ ഇൻഷുറൻസ് ഉണ്ടെന്ന് എംവിഡി അറിയിച്ചു.

no insurance motor vehicle department vehicle was stopped by locals at Taliparamba kannur apn
Author
First Published Mar 7, 2024, 11:49 PM IST

കണ്ണൂർ: തളിപ്പറമ്പിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞു. എംവിഡി വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ വാഹനം തടഞ്ഞത്. വാഹന പരിശോധനക്കെത്തിയ കാർ തടഞ്ഞു. ആറ് മാസമായി ഈ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് പരിവാഹൻ വെബ്സൈറ്റിൽ വ്യക്തമാണ്. കാലാവധി കഴിഞ്ഞ മലിനീകരണ സർട്ടിഫിക്കറ്റായിരുന്നു ഉണ്ടായിരുന്നതെന്നും കണ്ടെത്തി. പൊലീസ് എത്തി എംവിഡിയുടെ വാഹനം മാറ്റി. എന്നാൽ അടുത്ത വർഷം ജൂലൈ വരെ ഇൻഷുറൻസ് ഉണ്ടെന്ന് എംവിഡി അറിയിച്ചു. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെത് ആയതിനാൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ആകാത്തതെന്നുമാണ് വിശദീകരണം. 

Follow Us:
Download App:
  • android
  • ios