Asianet News MalayalamAsianet News Malayalam

ഞങ്ങൾക്കും ഓണമില്ലേ സാറേ? ഓണം അഡ്വാൻസും ബോണസും നൽകിയില്ല, കോട്ടയം നഗരസഭയിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധത്തിൽ

നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് നേതൃത്വത്തിൽ നഗരസഭയിൽ നടത്തിയ പരിശോധന വൈകിയത് മൂലമാണ് ഒപ്പിടാൻ കഴിയാത്തതെന്ന ന്യായീകരണമാണ് നഗരസഭ മറുപടിയായി നൽകുന്നത്

no onam advance bonus for cleaning staff in kottayam municipality intuc protest
Author
First Published Sep 14, 2024, 2:18 PM IST | Last Updated Sep 14, 2024, 2:21 PM IST

കോട്ടയം : ഓണം അഡ്വാൻസും ബോണസും നല്കാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പ്രധിഷേധം. നഗരസഭാ സെക്രട്ടറി ഇന്നലെ ഇതിനായുള്ള ഫയലിൽ ഒപ്പിടാതെ പോയെന്നാണ് ആരോപണം. നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് നേതൃത്വത്തിൽ നഗരസഭയിൽ നടത്തിയ പരിശോധന വൈകിയത് മൂലമാണ് ഒപ്പിടാൻ കഴിയാത്തതെന്ന ന്യായീകരണമാണ് നഗരസഭ മറുപടിയായി നൽകുന്നത്.  200-ഓളം ശുചീകരണ തൊഴിലാളികളാണ് നഗരസഭയിൽ ജോലി ചെയ്യുന്നത്. നഗരസഭയുടെ അനാസ്ഥ മൂലം തിരുവോണവും കഴിഞ്ഞ് മാത്രമേ തൊഴിലാളികൾക്ക് ബോണസ് ലഭിക്കുകയുളളു.

നാളെ ജയമുറപ്പെന്ന് മൈക്കല്‍ സ്റ്റാറേ, തിരുവോണ നാളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു! എതിരാളി പഞ്ചാബ് എഫ്‌സി

 

 

Latest Videos
Follow Us:
Download App:
  • android
  • ios