Asianet News MalayalamAsianet News Malayalam

താമസിക്കാനിടമില്ല; ദേവികുളത്ത് ബാങ്ക് പൂട്ടി ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി പരാതി

താമസിക്കാൻ സൗകര്യമില്ല. ബാങ്ക് കെട്ടിടം അടച്ചുപൂട്ടി ജീവനക്കാർ നാട്ടിലേക്ക് മടങ്ങി. ദേവികുളത്ത് പ്രവർത്തിച്ച എസ്.ബി.ഐ ബാങ്കാണ് ജീവനക്കാരുടെ പിടിവാശിമൂലം അടച്ചുപൂട്ടിയത്. കാലവർഷത്തെ തുടർന്നുണ്ടായ മണ്ണിടിച്ചലിലാണ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം തകർന്നത്. സമീപത്തെ വൻമല ഇടിഞ്ഞ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം പൂർണ്ണമായി തകർന്നത്.

no room for stay the bank locked by the employees
Author
Devikulam, First Published Sep 26, 2018, 7:49 PM IST

ഇടുക്കി:  താമസിക്കാൻ സൗകര്യമില്ല. ബാങ്ക് കെട്ടിടം അടച്ചുപൂട്ടി ജീവനക്കാർ നാട്ടിലേക്ക് മടങ്ങി. ദേവികുളത്ത് പ്രവർത്തിച്ച എസ്.ബി.ഐ ബാങ്കാണ് ജീവനക്കാരുടെ പിടിവാശിമൂലം അടച്ചുപൂട്ടിയത്. കാലവർഷത്തെ തുടർന്നുണ്ടായ മണ്ണിടിച്ചലിലാണ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം തകർന്നത്. സമീപത്തെ വൻമല ഇടിഞ്ഞ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം പൂർണ്ണമായി തകർന്നത്. ഇതോടെ ജീവനക്കാർ ബാങ്ക് അടച്ചുപൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

no room for stay the bank locked by the employees

ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചില്ല.  മഴമാറി ഗതാഗതം പുനസ്ഥാപിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെങ്കിലും ബാങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കബനിയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഏക ആശ്രയമാണ് ഈ ബാങ്ക്. 

ബാങ്കിന്‍റെ പ്രവർത്തനം നിലച്ചതോടെ സൈലന്‍റ് വാലി, ഗൂഡാർവിള, നെറ്റിക്കുടി, ദേവികുളം, ദേവികുളം ഓഡിക്ക എന്നീ ഡിവിഷനിലെ തൊഴിലാളികൾക്ക് പണമിടപാടുകൾ നടത്താൻ കഴിയുന്നില്ല. ദേവികുളത്ത് അക്കൗണ്ട് ഉള്ളവർക്ക് മൂന്നാർ എസ്.ഐ.ബിയിൽ സൗകര്യം ഏർപ്പെടുത്തിട്ടുണ്ടെങ്കിലും ദൂരം കൂടുതലായതിനാൽ ഇവര്‍ക്ക് ഒരു ദിവസത്തെ ജോലി ഉപേക്ഷിക്കേണ്ടിവരും. എന്നാൽ സോഫ്റ്റ്വെയർ തകരാണ് ബാങ്കിന്‍റെ പ്രവർത്തനത്തിന് തടസ്സമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
 

Follow Us:
Download App:
  • android
  • ios